ആലുവ: ആർട്ട് ഓഫ് ലിവിംഗ് മിഷൻ സിന്ദഗി പ്രൊജക്ടിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മൂന്നു ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ നൽകി. അൻവർ സാദത്ത് എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്കു കൈമാറി. അപ്പെക്‌സ് ബോഡി ചെയർമാൻ ജീവൻ ജോൺ, സംസ്ഥാന കോ ഓഡിനേറ്റർ അനീഷ് ബാബു, ജില്ലാ സെക്രട്ടറി സജിത്ത്, ആലുവ ജ്ഞാനക്ഷേത്രം പ്രസിഡന്റ് എസ്. ദുരൈ, സെക്രട്ടറി വേണുഗോപാൽ, ടീച്ചർ ഇൻ ചാർജ് പ്രേമനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സിറാജ് എന്നിവർ പങ്കെടുത്തു.