ഏലൂർ: ബി.എം.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എൻ.കെ. മോഹൻദാസിന്റെ നിര്യാണത്തിൽ ബി.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് സംസാരിച്ചു. ബി.ജെ.പി. കളമശേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ സംസാരിച്ചു. ബി.ജെ.പി.ഏലൂർ മുനിസിപ്പൽ കമ്മിറ്റി അനുശോചിച്ചു. മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ സംസാരിച്ചു.