കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂളിൽ സൈബർസുരക്ഷയെ സംബന്ധിച്ച് വെബിനാർ നടത്തി . ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സൈബർഡോം ഓഫീസർ ബിനോയ് ജോസഫ് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ വി.ആർ. ആന്റണി, ജാൻസി പി.വി, സി.ജെ. ആന്റണി, മിനി തോമസ്, മിനി എലിയാസ്, ടെസി ആന്റണി, ഷാജി കെ.ഡി, ജെയിൻ ഡിക്കോത്ത്, ജിലു ജോസഫ് എന്നിവർ സംസാരിച്ചു .