കൊച്ചി: ശ്യാമപ്രസാദ് മുഖർജി പാക്ഷികാചരണംത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷയും വൃക്ഷത്തൈ നടീൽ പരിപാടിയുടെ ദേശീയ ഇൻചാർജുമുള്ള ഡി.കെ.അരുണ എറണാകുളം മംഗള വനം സന്ദർശിച്ച് വൃക്ഷത്തൈ നട്ടു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ, കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.ആശിഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ കളമശേരി, കെ അജിത്ത്, ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി. ജി. മനോജ്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ.രാജേഷ് ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ.രാജേഷ്, തുടങ്ങിയവർ പങ്കെടുത്തു.