bake-paravur
കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്), നന്മ ഫൗണ്ടേഷൻ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആംബുലൻസ് ഡ്രൈവർമാർ, ശ്മശാനങ്ങളിലെ ജീവനക്കാർ, കൊവിഡ് വോളണ്ടിയർമാർ എന്നിവരെ ആദരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നന്മ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ബേയ്ക്ക് ജില്ലാ സെക്രട്ടറി പി.എസ്. ശിവദാസ്, സമീർ അലി, ഷിബി ഹരി, ഷാബു, പി.എം. ശങ്കരൻ, വിജേഷ് വിശ്വനാഥ്, നൗഷാദ് അബ്ദുൾ സലിം, ശ്രീജിത്ത്, ലത്തീഫ്, ബബിത ദിലീപ്, ഇസ്മയിൽ, ഷാബു എന്നിവർ പങ്കെടുത്തു.