കാലടി: ചൊവ്വര കൊണ്ടോട്ടി ജനകീയ വായനശാല വായന, കൈയെഴുത്ത്, ചെറുകഥ എഴുത്തുമത്സരം എന്നിവ നടത്തി. കെ.കെ. ഷൈസൻ, കെ.എസ്.എ നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നു വിഭാഗത്തിൽ മൂന്ന് ദിവസമായിട്ടായിരുന്നു മത്സരം. കൊവിഡ് മൂലം ജോലിയില്ലാതായ കുടുംബത്തിന് സാമ്പത്തികസഹായം നൽകി. വായനശാല പ്രസിഡന്റ് പി.വി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജാരിയാ കബീർ,പി.ജി. വേണുഗോപാൽ, സി.എ. നാസർ തുടങ്ങിയവർ പങ്കെടുത്തു.