കളമശേരി: ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ ശുചീകരിച്ച പ്രധാന കവലകളിലും പൊതു ഇടങ്ങളിലും പുഷ്പത്തൈകളും ഫലവൃക്ഷത്തൈകളും ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ. ഷെറീഫ്, പി.ബി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രേംചന്ദ്, ജെ.എച്ച്.ഐ രശ്മി സി.ആർ, തൊഴിലുറപ്പ് തൊഴിലാളികൾ, കണ്ടിൻജൻസി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.