ആലുവ: പഞ്ചാബ് നാഷണൽ ബാങ്കിലെ താത്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതായി ആരോപിച്ച് ബി.ഇ.എഫ്‌.ഐ ആലുവ ശാഖയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ഖാദർകുട്ടി ഉദ്ഘാടനം ചെയ്തു. ബിന്ദുവിനെ തിരിച്ചെടുക്കും വരെ ജനകീയപ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷാജു ആന്റണി, എം.പി. ഉണ്ണിക്കൃഷ്ണൻ, കെ.പി. സുശീൽകുമാർ, എൻ.എ. അലി, സി.എ. സരസൻ, പി.വൈ. വർഗീസ് എന്നിവർ പങ്കെടുത്തു.