trade-union-paravur
സംയുക്ത ട്രേഡ് യൂണിയൻ പറവൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ കർഷകസമര ഐക്യദാർഢ്യ ധർണ പി. രാജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകജനതക്ക് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പറവൂർ പോസ്റ്റാഫീസിനുമുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്തു. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ്, പി.എൻ. സന്തോഷ്, കെ.എ. വിദ്യാനന്ദൻ, എം.ആർ. ശോഭനൻ എന്നിവർ സംസാരിച്ചു.