k-s-u
സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ കെ.എസ്.യു.കളമശേരിയിൽ നടത്തിയ ധർണ

കളമശേരി: വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കെ.എസ്.യു കളമശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന ആദ്യവർഷ വിദ്യാർത്ഥികളുടെയും കൃത്യമായ ക്ലാസുകൾ ലഭിക്കാത്ത ഹയർ സെക്കൻഡറി വിദ്യാർത്ഥികളടക്കമുള്ള വിദ്യാർത്ഥികൾക്ക് ജാഗ്രതയോടെ കൃത്യമായ പ്രോട്ടോകോൾ പ്രകാരം പരീക്ഷ നടത്തുക, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസ്‌ലം മജീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ. അബ്ദുൽ സലാം, ജില്ലാ സെക്രട്ടറി മിവാ ജോളി, അൻസാർ തോരേത്ത്, റസീഫ് അടമ്പയിൽ, ദിനിൽരാജ്, മണ്ഡലം ഭാരവാഹികളായ ഗോകുൽകൃഷ്ണ, മുഹമ്മദ് റിസ്വാൻ, കൃഷ്ണലാൽ എന്നിവർ നേതൃത്വം നൽകി.