മുളന്തുരുത്തി: കർഷകദ്രോഹ നയങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മുളന്തുരുത്തി എസ്.ബി.ഐയ്ക്കു മുന്നിൽ കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രവീൺ അദ്ധ്യക്ഷനായിരുന്നു. ടി.സി ഷിബു, പി.എൻ. പുരുഷോത്തമൻ, കെ.പി. പവിത്രൻ, കെ.വി. ബെന്നി, കെ.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. അരയൻകാവിലെ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എസ്. ഹരികുമാർ, ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജഹാൻ അദ്ധ്യക്ഷനായിരുന്നു. എം.കെ. സുരേന്ദ്രൻ, എം.എസ്. അഷ്റഫ്, പി.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.