തൃപ്പൂണിത്തുറ: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ പ്രതിഷേധിച്ചു.. കേന്ദ്രനയത്തിനനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും സ്പോട്ട് ബുക്കിംഗ് വഴി വാക്സിനേഷൻ സ്ലോട്ടുകളുകൾ അനുവദിക്കണമെന്നും പിൻവാതിൽ വഴി വാക്സിനേഷൻ നൽകുന്ന ഭരണകക്ഷിനടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കൗൺസിൽ ഹാളിൽ കൗൺസിലർമാർ പ്രതിഷേധിച്ചത്. പൾസ് ഓക്സിമീറ്റർ ഇടപാടുകൾക്ക് സുതാര്യതയില്ലായിരുന്നുവെന്നും പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും പ്രതിപക്ഷം ആരോപിച്ചു.