നെടുമ്പാശേരി: എൽ.എൽ.ബി പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ആര്യ ഉണ്ണിക്കൃഷ്ണനെ നെടുമ്പാശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. അൻവർ സാദത്ത് എം.എൽ.എ പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി കെ.ടി. കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.