പെരുമ്പാവൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൂവപ്പടി ഗ്രാമപഞ്ചായത്തിൽ പതിനായിരം പച്ചക്കറിത്തൈകളുടെ വിതരണവും ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, സുനിൽകുമാർ പി.വി, സാജു.എം.വി, മായകൃഷ്ണകുമാർ, സാംസൻ ജേക്കബ്, പ്രിൻസ് ആന്റണി, ചാർളി.കെ.പി, സിനി എൽദോ, ശശികല രമേശ്, ഹരിഹരൻ പടിക്കൽ, നിത.പി.എസ്, മരിയ മാത്യൂ, രമ്യ വർഗ്ഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മോളി.ടി.എൻ, കൃഷി ഓഫീസർ ജയ മരിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.