amal-asok
അമൽ അശോകിനെ ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആദരിക്കുന്നു

അങ്കമാലി: ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂക്കന്നൂർ സ്വദേശി അമൽ അശോകനെ ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ നാല് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദ്യ വ്യക്തി എന്ന നിലയിലാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയത്. എം.ജി സർവകലാശാലയിൽ നിന്നാണ് ഒന്നാംസ്ഥാനം നേടിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ബിബിൻ വർഗീസ് ,സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എ. ഷൈബു ,ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ, മേഖലാ സെക്രട്ടറി ശ്രീക്കുട്ടൻ വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.