karunyam
ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം കീഴ്മാട് ഡിവിഷൻ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സനിതാ റഹിം നിർവഹിക്കുന്നു

പെരുമ്പാവൂർ: ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം കീഴ്മാട് ഡിവിഷൻ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സനിതാ റഹിം നിർവഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ധനസഹായത്തിന് അർഹരായവർക്കുളള കാർഡ് വിതരണവും നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ധീൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൾ അസീസ്, മെമ്പർമാരായ എ.കെ.മുരളീധരൻ, അഷറഫ് ചീരോക്കാടൻ, അൻസാർ അലി, അബ്ദുൾ ഹമീദ് വിനിത ഷിജു, ഫസീല ഷംനാദ്, വിജയലക്ഷമി, സുധീർ മുച്ചേത്ത്, നസ്രത്ത് ഹാരീസ് എന്നിവർ പങ്കെടുത്തു.