nedu
കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും സജീവ സാന്നിധ്യമായ റെസ്‌ക്യൂ ടീം അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: നെടുന്തോട് ആറാം വാർഡിലും തണ്ടേക്കാട് കൊവിഡ് ഹോസ്പിറ്റലിലും മൂന്ന് മാസത്തോളം പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും സജീവമായ റെസ്‌ക്യൂ ടീം അംഗങ്ങളെ പഞ്ചായത്ത് ആദരിച്ചു. കെ.എം.താജുദ്ദീൻ, പി.എം. ഹനീഫ, എം.എം നൗഷാദ്, ഹെന മണി, എം.എസ്.ഷിയാസ്, ജാസ്മിൻ അബു, എം.എം.റഹിം, എ. ഇ ഷമീർ , കെ.എം ഷഫീഖ്, അംബികാ സദാനന്ദൻ എന്നിവരാണ് ആദരത്തിന് അർഹരായത്. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എം.സലിം അദ്ധ്യക്ഷത വഹിച്ചു.എം.എം.ഷാജഹാൻ, കുഞ്ഞു മുഹമ്മദ് പുലവത്ത്, എം.എം.റഫീഖ്, എം.എം സുധീർ , വാർഡ് മെമ്പർ നസീമ, കെ.കെ സലിം, എം.കെ സക്കീർ തുടങ്ങിയവർ പങ്കെടുത്തു.