കൊച്ചി: ചെറുകിട ആഭരണ നിർമ്മാതാക്കൾക്ക് ഹാൾമാർക്ക് ലൈസൻസ് സൗജന്യമാക്കാൻ ധാരണയായി. വൻ ഫീസ് ഒഴിവാക്കി, ചെറുകിടക്കാർക്ക് ലൈസൻസ് സൗജന്യമാക്കണമെന്ന വേൾഡ് ഒഫ് വിശ്വകർമ കൗൺസിലിന്റെ ആവശ്യം അംഗീകരിച്ചാണ് ബി.ഐ.എസിന്റെ തീരുമാനമെന്ന് കൗൺസിൽ ഭാരവാഹികളായ എസ്. രതീഷ്, കെ.ആർ. ജയപ്രകാശ്, കെ.പി. വിനീത്, ജി. ഗണേശൻ എന്നിവർ പറഞ്ഞു.