തൃക്കാക്കര: സി.പി.എമ്മിന് വഴിവിട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വിദഗ്ദ്ധരായ ഗുണ്ടകളേയും കള്ളക്കടത്തുകാരേയും സമ്മാനിക്കുന്ന റിക്രൂട്ടിംഗ് ഏജൻസിയായി ഡി.വൈ.എഫ്.ഐ മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാകമ്മിറ്റി ആരോപിച്ചു. കെ.എം സീതി സാഹിബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.എ. സലിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. മുസ്ളീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ മുഖ്യപ്രഭാഷണം നടത്തി. കെ.എ. മുഹമ്മദ് ആസിഫ്, കബീർ നത്തേക്കാട്ട്, പി.എ. ഷിഹാബ്, അഡ്വ. പി.ഇ. സജൽ, കെ.എച്ച്. അസ്ഹർ, ടി.എം. ഹാഷിം, പി.എം. മാഹിൻകുട്ടി, എ.എ. ഷമീർ, കെ.എച്ച്. ഷഹബാസ്, കെ.എം. അബ്ദുൽ കരിം, ഒ.യു. ഉർഷിദ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജലീൽ, ട്രഷറർ ടി.എ ഫാസിൽ എന്നിവർ സംസാരിച്ചു.