aad
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ച് ബാലവേദി അംഗം മാളവിക ബിനു വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് നോവൽ പരിചയപ്പെടുത്തുന്നു

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപരിചയത്തിൽ ബാലവേദി അംഗം മാളവിക ബിനു വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് നോവൽ ഫേസ്ബുക്കിൽ പരിചയപ്പെടുത്തി. മാദ്ധ്യമപ്രവർത്തക ആർ. ഹേമലത മുഖ്യാതിഥിയായി. സെക്രട്ടറി കെ.എം. മഹേഷ്, അക്ഷരസേനാംഗം ലിബിൻ പി. ബാബു എന്നിവർ സംസാരിച്ചു.