വൈപ്പിൻ: ചെറായി തിരുനാംകുന്ന് കടത്തുകടവിൽ ഗോപി (78) നിര്യാതനായി. റിട്ട: രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനും കെ.എസ്എസ്പിയു ചെറായി യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു. ചെറായി സമുദായ ചന്ദ്രിക സഭ മുൻ സെക്രട്ടറി, ധീവര സഭ താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മധുബാല. മക്കൾ: പരേതനായ വിനോദ്, വിനയൻ, വിജിത. മരുമക്കൾ: ജയ, ബിന്ദു, സുബ്രഹ്മണ്യൻ.