കൊച്ചി: കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓൺലൈൻ മീറ്റിംഗ് വിളിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, ഡി.സി.ആർ.സി കൗൺസിലേഴ്‌സ്, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾ ചിരി കോൾ സെന്ററിലെ 9497900200 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുദ്ധിമുട്ടുകൾ അറിയിക്കണമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.