tree

കൊച്ചി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത ഈട്ടിത്തടി വെട്ടിയെടുത്തത് എവിടെ നിന്നാണെന്ന് പൂർണമായി കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 35 പ്രദേശങ്ങളിൽ നിന്ന് ഈട്ടിത്തടി വെട്ടിയതിന് 31 കേസുകൾ വനം വകുപ്പ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു.

രണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മരങ്ങൾ വെട്ടിയതെന്നാണ് പ്രതികളുടെ വാദം. ഇവരുടെ പറമ്പിലെ മരക്കുറ്റിയുടെ അളവ്, പിടിച്ചെടുത്ത മരക്കഷണങ്ങളുമായി യോജിക്കുന്നില്ലെന്ന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. ഷമീർ നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. മരം മുറിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് വിശദീകരണം നൽകിയത്. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് വിശദീകരണം.
പ്രതികൾ മുറിച്ച ബാക്കി ഈട്ടിത്തടികൾ പിടിച്ചെടുക്കാൻ ശ്രമം തുടരുകയാണ്. വൈത്തിരി ചെക്ക് പോസ്റ്റിലൂടെയല്ല തടി കൊണ്ടുപോയതെന്ന് കണ്ടെത്തി. ഈട്ടിത്തടി വാങ്ങിയതിന്റെ ബില്ലാണ് ഹാജരാക്കിയത്. മരം വെട്ടാനും കൊണ്ടുപോകാനുളള അനുമതി ഹാജരാക്കിയിട്ടില്ല. വ്യാജരേഖകൾ ഉപയോഗിച്ചാണ് കടത്തിയത്. പ്രതികൾ ഒളിവിലാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ ഈട്ടിത്തടി മുറിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകൂ.

കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തതോടെ റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ പ്രതികൾ ഭീഷണിപ്പെടുത്തുകയാണ്. മേപ്പാടി റേഞ്ച് ഓഫീസിലെ ദിവസവേതനക്കാരനായ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തനിക്കെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി. ജാമ്യഹർജികളിൽ വെള്ളിയാഴ്ച വാദം തുടരും.

 അ​ടി​മാ​ലി റേ​ഞ്ച് ​ഓ​ഫീ​സ​റെ​ ​സ്ഥ​ലം​മാ​റ്റി

അ​ടി​മാ​ലി​:​ ​മ​രം​ ​മു​റി​ ​കേ​സി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​അ​ടി​മാ​ലി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​ജോ​ജി​ ​ജോ​ണി​നെ​ ​കോ​ട്ട​യം​ ​ഡി​വി​ഷ​നി​ലെ​ ​പൊ​ൻ​കു​ന്നം​ ​സോ​ഷ്യ​ൽ​ ​ഫോ​റ​സ്‌​ട്രി​യി​ലേ​ക്ക് ​സ്ഥ​ലം​ ​മാ​റ്റി.​ ​പ​ക​രം​ ​അ​വി​ടെ​ ​നി​ന്ന് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​കെ.​വി.​ര​തീ​ഷി​നെ​ ​അ​ടി​മാ​ലി​ ​റേ​ഞ്ചി​ലേ​ക്കും​ ​മാ​റ്റി.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ങ്കു​വ​യി​ൽ​ ​നി​ന്ന് ​വെ​ട്ടി​ ​ക​ട​ത്തി​യ​ ​തേ​ക്ക് ​ഉ​രു​പ്പ​ടി​ക​ൾ​ ​ജോ​ജി​ ​ജോ​ണി​ന്റെ​ ​അ​മ്മ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കു​മ​ളി​യി​ലെ​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ 2020​ ​ഒ​ക്ടോ​ബ​റി​ലെ​ ​റ​വ​ന്യു​ ​വ​കു​പ്പി​ന്റെ​ ​വി​വാ​ദ​ ​ഉ​ത്ത​ര​വി​ന്റെ​ ​മ​റ​വി​ൽ​ ​മൂ​ന്ന് ​മാ​സം​ ​മു​ൻ​പാ​ണ് ​അ​ടി​മാ​ലി​ ​റേ​ഞ്ചി​ലെ​ ​മ​ങ്കു​വ​യി​ൽ​ ​നി​ന്ന് ​ഏ​ഴ് ​തേ​ക്കു​ ​ത​ടി​ക​ൾ​ ​വെ​ട്ടാ​ൻ​ ​വ​നം​ ​വ​കു​പ്പ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ലെ​ ​ര​ണ്ട് ​ത​ടി​ക​ൾ​ ​റ​വ​ന്യൂ​ ​ഭൂ​മി​യി​ലേ​താ​ണെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​യ​ർ​ന്ന​തി​നി​ടെ​ ​ഒ​രെ​ണ്ണം​ ​മു​റി​ച്ച് ​ഉ​രു​പ്പ​ടി​ക​ളാ​ക്കി​ ​കു​മ​ളി​യി​ലേ​ക്ക് ​ക​ട​ത്തി.​ ​ചി​ന്നാ​റി​ലു​ള്ള​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​വ​ഴി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ക്ക് ​ബ​ന്ധ​മു​ള്ള​ ​കു​മ​ളി​യി​ലെ​ ​റി​സോ​ർ​ട്ടും​ ​മ​റ്റും​ ​നോ​ക്കി​ ​ന​ട​ത്തു​ന്ന​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ബൈ​ജു​വാ​ണ് ​ത​ടി​ ​വാ​ങ്ങി​യ​ത്.​ഇ​തി​ന്റെ​ ​മ​ഹ​സ്സ​ർ​ ​ചു​മ​ത​ല​ ​അ​ടി​മാ​ലി​ ​റേ​ഞ്ച​ർ​ക്ക് ​ആ​യി​രു​ന്നു.​ ​ഇ​തി​നെ​ ​തു​ട​ർ​ന്ന് ​ജോ​ജി​ ​ജോ​ണി​നെ​തി​രാ​യി​ ​ആ​ക്ഷേ​പം​ ​ഉ​ണ്ടാ​യി​രു​ന്നു.