കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തി​ന്റെ പരി​സരത്ത് ഡ്രോൺ​ സാന്നി​ദ്ധ്യം കണ്ടതായ സൂചനയെ തുടർന്ന് പൊലീസും സുരക്ഷാ ഏജൻസി​കളും ഉൗർജി​തമായ അന്വേഷണത്തി​ൽ.

കടൽ യാത്രാ പരീക്ഷണത്തി​നൊരുങ്ങുന്ന വി​ക്രാന്ത് ഇപ്പോൾ കൊച്ചി​ തുറമുഖത്തെ വാർഫി​ലാണുള്ളത്. കപ്പലി​​ന്റെ സെക്കൻഡ് ഡെക്കിലെ രണ്ട് സുരക്ഷാ ജീവനക്കാരാണ് ഡ്രോൺ​ കണ്ടതായി​ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് തുറമുഖ അധി​കൃതർ പൊലീസി​ൽ വി​വരം നൽകി​. പി​ന്നാലെ സിറ്റി പൊലീസും സി.ഐ.എസ്.എഫും ഐ.ബിയും അന്വേഷണം ആരംഭി​ച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തുറമുഖത്തെത്തി​.
വൈപ്പിൻ - ഗോശ്രീപാലം ഭാഗത്തേക്ക് ഡ്രോൺ​ പറന്നതെന്നാണ് സുരക്ഷാ ജീവനക്കാരുടെ റിപ്പോർട്ട്. പുലർച്ചെയായതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ല.

കൊച്ചി കപ്പൽ ശാലയിൽ ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം ആരംഭിച്ചതു മുതൽ അതീവ സുരക്ഷയിലാണ് മേഖല. നാവി​ക സേനയുടെ പട്രോളിംഗും രാവും പകലും കായലി​ലുണ്ട്. സി​.ഐ.എസ്.എഫി​നാണ് തുറമുഖത്തി​ന്റെ സുരക്ഷാ ചുമതല.

• കണ്ടത് വി​മാനമോ

തി​രുവനന്തപുരത്ത് നി​ന്ന് കൊച്ചി​യി​ലേക്കുള്ള ഇൻഡി​ഗോ വി​മാനം ഈ സമയം പറന്നി​ട്ടുണ്ട്. ഇരുട്ടി​ൽ വി​മാനദൃശ്യം വി​ദൂരത്ത് കണ്ട് സുരക്ഷാ ജീവനക്കാർ തെറ്റി​ദ്ധരി​ച്ചതാണോ എന്നും സംശയി​ക്കുന്നു. അഞ്ച് മണി​ക്കാണ് വി​മാനം നെടുമ്പാശേരി​യി​ൽ ഇറങ്ങി​യത്. എങ്കി​ലും പൊലീസ് ഗൗരവമായി​ തന്നെയാണ് സംഭവം അന്വേഷി​ക്കുന്നത്. വൈപ്പിൻ ഗോഗ്രീ ഭാഗത്തെ ഡ്രോൺ കാമറകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

വിവരം തെറ്റെന്ന്

അതേസമയം കണ്ടത് ഡ്രോൺ അല്ലെന്ന് കൊച്ചി ഷിപ്പ്‌യാർഡ് ഇന്റലിജൻസ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി​. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല