n
മൂവാറ്റുപുഴ എസ്.ബി.ഐ ബാങ്കിന് മുൻപിൽ നടത്തിയ ധർണ സി.ഐ.ടി.യു നേതാവ് സി.കെ.സോമൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കർഷക മസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ എസ്.ബി.ഐ ബാങ്കിന് മുൻപിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് സി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. പി.എം.ഏലിയാസ്, കെ.എ.സനീർ,പി. എം ഇബ്രാഹിം, കെ.ജി.അനിൽകുമാർ, എം.ബി.സുബാഷ്, രാജേഷ്, എബ്രാഹം, സജി ജോർജ്, അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.