മൂവാറ്റുപുഴ: ലൈസെൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ (ലെൻസ് ഫെഡ്) നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവിനെതിരെ നിലനില്പ് സമരം നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭകൾ , പാലക്കുഴ, ഇലഞ്ഞി,തിരുമാറാടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സമര പരിപാടികൾ സംഘടിപ്പിച്ചു. സിമന്റ്, കമ്പി, തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രിക്കുക, നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം. താലൂക്ക് പ്രസിഡന്റ് സ്കറിയ ടി.സി, സെക്രട്ടറി ഷിബുമോൻ സി.എം, ട്രഷറർ റജിബത്ത്.കെ.എ, സംസ്ഥാന സമിതി അംഗം അനിൽകുമാർ.കെ എന്നിവർ സമത്തിന് നേതൃത്വം നൽകി.