മൂവാറ്റുപുഴ: പിണറായി വിജയൻ സർക്കാരിന്റെ ആയിരം കോടി രൂപയുടെ വനം കൊള്ളക്കെതിരെ ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. മദ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വെള്ളൂർകുന്നത്ത് നിന്ന് ആരംഭിച്ച പദയാത്ര പി.ഒ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന എക്സൈസ് ഓഫീസിന് മുമ്പിൽ നടന്ന സമാപന യോഗം ജില്ല വൈസ് പ്രസിഡന്റ് പി.പി. സജിവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയാഗം ഗോപാലകൃഷ്ണൻ ,മണ്ഡലം സെക്രട്ടറി കെ.കെ.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ട്രഷറർ സുരേഷ് ബാലകൃഷ്ണൻ,കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ, മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കാൻ ,രമേശ് കവന തുടങ്ങിയവർ പങ്കെടുത്തു.