കാലടി: വായനപക്ഷാചരണ പരിപാടികളിൽ ഇന്ന് പി. കേശവദേവ്‌ അനുസ്മരണം മുതൽ ജൂലായ് 5 ബഷീർ അനുസ്മരണം വരെ പ്രവർത്തകർ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പരിപാടിക്ക് തുടക്കമാകും. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരമാണ് പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്. അംഗത്വമില്ലാത്ത വീടുകളിലും പുസ്തകങ്ങൾ നൽകും. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 87 ലൈബ്രറിയിലെ കമ്മിറ്റി അംഗങ്ങളും പ്രവർത്തകരുമാണ് താലൂക്കിലെ 40,000 വീടുകൾ സന്ദർശിച്ച് വായനക്കാർക്ക് പുസ്തകങ്ങൾ നൽകുത്. വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പ്രാധാന്യം നൽകുമെന്ന് താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടനും സെക്രട്ടറി ഷാജി നീലീശ്വരവും പറഞ്ഞു.