അങ്കമാലി: കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും ന്യൂഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ധർണ നടത്തി. അങ്കമാലി ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗീസ് അദ്ധ്യക്ഷനായി. അഡ്വ. കെ കെ. ഷിബു. ടി.പി. ദേവസിക്കുട്ടി, അഡ്വ.കെ. തുളസി, ബെന്നി മൂഞ്ഞേലി, കെ.ഐ. ഷിജു, പി.ഡി. വിൻസെന്റ്, എ.പി. ഷൈജു, മാർട്ടിൻ ബി മുണ്ടാടൻ, ജോർജ് കുര്യൻ പാറക്കൽ, ജുഗുലു, ബേബി പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു.