കൊച്ചി: സംസ്ഥാനത്തെ ചെറുപട്ടണണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ചെറുകിട- ഇടത്തരം ആശുപത്രികൾക്ക് അവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല വൻകിട ആശുപത്രികളും മുൻകൂട്ടി വാങ്ങിച്ച വാക്‌സിൻ പൂർണമായും ഉപയോഗിച്ചിട്ടില്ലെന്നും ക്യു.പി.എം.പി.എ ഭാരവാഹികളായ ഡോ.സി.എം. അബൂബക്കർ, ഡോ. പോൾപി.നോബിൾ തുടങ്ങിയവർ ആരോപിച്ചു.