hss-puliyanam
പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എച്ച്.ഒ.സി.ചീഫ് ജനറൽ മാനേജർ എൽ. .ഷാനിൽ ലാൽ മൊബൈൽഫോൺ കൈമാറുന്നു

അങ്കമാലി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി സംഘടനയടേയും പി.ടി.എയുടേയും ആഭിമുഖ്യത്തിൽ എച്ച്.ഒ.സിയുടെ സഹായത്തോടെ ഫോൺ ലഭ്യമാക്കി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച്.ഒ.സി ചീഫ് ജനറൽ മാനേജർ എൽ. ഷാനിൽലാലുംപേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ജനറൽ മാനേജർ ഡി. സിന്ധുവും ചേർന്ന് വിതരണോത്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ. ഷാജി അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണം എച്ച്.ഒ.സി വെൽഫെയർ ഓഫീസർ കെ.വി. വിനോദ്കുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.ആർ. രാജേഷ്, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എൻ. നന്ദകുമാർ, പി.വി. അയ്യപ്പൻ, പ്രിൻസിപ്പൽ എം.എം. റിയാമോൾ, ഹെഡ്മിസ്ട്രസ് പി.ഒ. കൊച്ചുറാണി എന്നിവർ സംബന്ധിച്ചു.