അങ്കമാലി: കർഷകസമരം ഒത്തുതീർപ്പാക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തുറവൂർ കവലയിൽ ധർണ നടത്തി. സമരം സി.പി.എം ലോക്കൽ സെക്രട്ടറി കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഷോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ചെല്ലപ്പൻ, പി.വി. ജോയി, ജോസ് കാച്ചപ്പിള്ളി, എം.വി. മോഹനൻ, എം.ഡി. ഡെന്നി എന്നിവർ സംസാരിച്ചു.