തൃക്കാക്കര: കാക്കനാട് പള്ളിക്കര റോഡിൽ മില്ലുംപടി ബസ് സ്റ്റോപ്പിന് സമീപം പാറക്കത്തോട് കൈയേറി റോഡ് നിർമ്മിക്കാനുളള നീക്കത്തിനെതിരെ ബി.ജെ.പി തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി രംഗത്ത്. പരാതിയെത്തുടർന്ന് കരിങ്കൽഭിത്തി പൊളിച്ചുനീക്കി. ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.സി. അജയകുമാർ,മുനിസിപ്പൽ പ്രസിഡന്റ് സി.ബി. അനിൽകുമാർ, മണ്ഡലം വൈസ്.പ്രസിഡന്റെ സജീവൻ കരിമക്കാട് എന്നിവരുടെ പരാതിയെത്തുടർന്നാണ് നടപടി.