കുറുപ്പംപടി: സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി കെ.എസ്.എഫ്.ഇയുമായി ചേർന്ന് നടത്തുന്ന വിദ്യാശ്രീ പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് തവണകളായി തുക അടച്ച് ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു. വൽസവേലായുധൻ ,അനാമിക ശിവൻ. റെജി ഷിജു, ഷിജിബന്നി, ഇന്ദു മണി, ഡെയ്സി ഇട്ടൂപ്പ്. സുജാത ബിജു, ലിജി പൗലോസ്, രജിത ജയ് മോൻ എന്നിവർ പങ്കെടുത്തു.