കിഴക്കമ്പലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികളുടെ സഹായം. പട്ടിമറ്റം മാർ കൂറിലോസ് സ്കൂളിലെ 1994 ബാച്ചിലുള്ളവർ മുൻ ഹെഡ് മാസ്റ്റർ ഫാ. ഏലിയാസ് ഈരാളിയുടെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോണുകൾ കൈമാറി. പൂർവ വിദ്യാർത്ഥികളായ ഖലീൽ റഹ്മാൻ,വി.എസ്. ഷിഹാബ്, ബിനു ഗോപാൽ, മുഹമ്മദ് നജീബ് മൗലവി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബീന എന്നിവർ സംസാരിച്ചു.