കോലഞ്ചേരി: കുന്നത്തുനാട്ടിലെ മൊബൈൽ ഫോൺ ചലഞ്ചിന്റെ ഭാഗമായി ഐക്കരനാട് സർവീസ് സഹകരണ ബാങ്ക് നൽകിയ ഫോണുകൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഏറ്റുവാങ്ങി. കടയിരുപ്പ് ഗവൺമെന്റ് എൽ.പി സ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫോൺ കൈമാറി. ബാങ്ക് പ്രസിഡന്റ് കെ.എൻ.മോഹനൻ നായർ അദ്ധ്യക്ഷനായി. എം.കെ. മനോജ്, ആർ.ഐഷാബായ്, പി.എം. യാക്കോബ്, മല്ലിക വേലായുധൻ, ശോഭന ഗോപാലൻ എന്നിവർ സംസാരിച്ചു.