കോതമംഗലം: പോത്താനിക്കാട് കെ.എസ്.ഇ.ബിയുടെ പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉച്ചക്ക് 12ന് മന്ദിരം ഉദ്ഘാടനം ചെയ്യും. പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വ ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ആന്റണി ജോൺ എം.എൽ.എ ചടങ്ങിൽ സംസാരിക്കും.