അങ്കമാലി: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, മുനിസിപ്പൽ കൗൺസിലർ സന്ദീപ് ശങ്കർ, മുനിസിപ്പൽ പ്രസിഡന്റ് ഗൗതം ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പ്രബീഷ്, ലീഗൽസെൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സുഭാഷ്, ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ലജോയ് പോൾ എന്നിവർ സംസാരിച്ചു.