കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ മാസാചരണം സംഘടിപ്പിച്ചു. പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ സഹകരത്തോ‌ടെ സംഘടിപ്പിച്ച പരിപാടിയുടെ സമാപന വെബിനാർ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് അദ്ധ്യക്ഷനായി. സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ജലജ മുഖ്യ പ്രഭാഷണം നടത്തി. മനോരോഗ വിഭാഗം മേധാവി ഡോ. ജോസഫ് വർഗീസ്, പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, കൗൺസിലർ എൻ.എസ്.നിമ തുടങ്ങിയവർ സംസാരിച്ചു.