ആലുവ: നിരവധി കേസുകളിൽ പ്രതിയായ അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബിയെ (25) കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഓപ്പറേഷൻ ഡാർക്ക്ഹണ്ടിന്റെ ഭാഗമായി ഇതുവരെ 28 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതായും 26 പേരെ നാട് കടത്തിയതായും എസ്.പി കാർത്തിക് പറഞ്ഞു.