കൊച്ചി: സ്ത്രീധനം ആവശ്യപ്പെടുന്നവർക്ക് മക്കളെ വിവാഹം ചെയ്തു കൊടുക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് മുൻ കുടുംബകോടതി ജില്ലാ ജഡ്ജി എൻ. ലീലാമണി പറഞ്ഞു. സ്ത്രീ സുരക്ഷയും സാമൂഹ്യ ഇടപെടലും എന്ന വിഷയത്തിൽ പൂണിത്തുറ കലാസാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രൊസിക്യൂട്ടർ അഡ്വ. റോയ് കുര്യാക്കോസ്, നടി ഗായത്രി, സാമൂഹ്യ പ്രവർത്തകൻ എ.ജി ഉദയകുമാർ, അഡ്വ. ബിന്ദു എം .എ, പൂർണിമ നാരായൺ തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾക്കായി നിയമസഹായ സെൽ രൂപികരിക്കാൻ കലാ സാംസ്‌കാരിക കേന്ദ്രം തിരുമാനിച്ചു.