sahad
എ.ഐ.വൈ.എഫ് എടത്തല മേഖല കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എ.ഐ.വൈ.എഫ് എടത്തല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എൽ. ജോസ് അദ്ധ്യക്ഷത വഹിച്ചു. മൊബൈൽഫോണും പുസ്തകങ്ങളും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണംചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അസ്ലഫ് പാറേക്കാടൻ, എൻ.കെ. കുമാരൻ, കെ.കെ. സത്താർ, മമ്മാലി, ഖദീജ എന്നിവർ സംസാരിച്ചു.