കിഴക്കമ്പലം: കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ളക്കെതിരെ നടന്ന എൽ.ഡി.എഫ് ജനകീയ പ്രതിഷേധം പെരിങ്ങാലയിൽ ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, എൻ.വി. മാത്യു, കിഷിത ജോർജ്, വി.കെ. അലിയാർ, പി.എം. കരിം. കെ.എ. മുഹമ്മദ്, കെ.എ. അബ്ദുൾ ഖാദർ കെ.എ. അബൂബക്കർ വട്ടവിള തുടങ്ങിയവർ പങ്കെടുത്തു.