1ndunair
ആരക്കുന്നം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച എന്റെ വീട് ഹരിത വീട് പദ്ധതി പച്ചക്കറിതൈ നട്ട് അസി. കൃഷി ഡയറക്ടർ ഇന്ദുനായർ ഉദ്ഘാടനം ചെയ്യുന്നു.

മുളന്തുരുത്തി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ എന്റെവീട് ഹരിതവീട് പദ്ധതിക്ക് തുടക്കമായി. എട്ടാംക്ലാസ് വിദ്യാർത്ഥി പുളിക്കമാലിയിലെ ലിയാൻ വിൻസെന്റി​ന്റെ വസതിയിൽ പച്ചക്കറിത്തൈ നട്ട് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഇന്ദു നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം റീന റെജി, കൃഷി ഓഫീസർ സുനിൽകുമാർ, അദ്ധ്യാപിക പ്രീത ജോസ് എന്നിവർ സംസാരിച്ചു.