പറവൂർ: മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചിരുന്ന ഡിവൈ.എസ്.പി ഓഫീസിന്റെ പ്രവർത്തനം ഇന്നുമുതൽ പറവൂരിൽ. പൊലീസ് സ്റ്റേഷന് സമീപം സർക്കിൾ ഇൻസ്പെക്ടർ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തിക്കുക. പറവൂർ, വടക്കേക്കര, പുത്തൻവേലിക്കര, വരാപ്പുഴ, മുനമ്പം, ഞാറക്കൽ സ്റ്റേഷനുകളാണ് പരിധിയിൽ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തെട്ടുമുമ്പാണ് മുനമ്പത്ത് ഡിവൈ.എസ്.പി ഓഫീസ് ആരംഭിച്ചത്. സംസ്ഥാനപാതയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയും ഓഫീസിന്റെ പ്രവർത്തനത്തിന് സൗകര്യക്കുറവുണ്ടെന്നും തുടക്കത്തിലേ പരാതിയുണ്ടായിരുന്നു.