കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രൊഫസർ അല്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രൊഫസർ എന്നു പേരിനു മുന്നിൽ ചേർത്താണ് ബിന്ദു പ്രചാരണം നടത്തിയതെന്നും ഇതു തിരഞ്ഞെടുപ്പു ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും ഹർജിയിൽ പറയുന്നു.