ആലുവ: വനംകൊള്ളക്കും സ്വർണക്കള്ളക്കടത്തിനുമെതിരെ ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ സമാപനസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ പ്രീത രവി, ബേബി നമ്പേലിൽ, പി. ഹരിദാസ് എന്നിവർ സംസാരിച്ചു.