തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലെ താമസക്കാരും പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ കിടപ്പുരോഗികൾക്ക് വീടുകളിൽ വാക്സിനേഷൻ നടത്തുന്നതിനുള്ള പദ്ധതിക്ക് നഗരസഭ തുടക്കംകുറിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി. സൈഗാൾ, ജയ പരമേശ്വരൻ, കൗൺസിലർമാരായ കിരൺകുമാർ പി.എസ്, ദീപ കെ.എസ്, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. അനിൽ, ജെ.എച്ച്.ഐ സഞ്ജു എന്നിവർ പങ്കെടുത്തു. ഒന്ന്, രണ്ട് വാർഡുകളിലെ കിടപ്പുരോഗികൾക്കാണ് വാക്സിനെടുത്തത്.