കളമശേരി: സൗത്ത് കളമശേരി റെയിൽവേ മേല്പാലത്തിന് സമീപം പാളത്തിൽ തടിക്കഷണങ്ങൾ കണ്ടെത്തി. എറണാകുളത്തേക്കു പോവുകയായിരുന്ന ട്രെയിൻ എന്തിലോ തട്ടിയതായി തോന്നിയതിനാൽ ലോക്കോ പൈലറ്റ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ആരോ തടിക്കഷണം പാളത്തിൽ വച്ചതായാണ് സംശയം. റെയിൽവേ ലൈനിനു സമീപം പഴയ തടികളും മറ്റും കൂട്ടിയിട്ടിട്ടുണ്ട്. ഇത് ഉരുണ്ട് പാളത്തിൽ വീണതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഒരു മാസം മുൻപ് കോൺക്രീറ്റ് മൈൽക്കുറ്റി പാളത്തിൽ വച്ച സംഭവമുണ്ടായിരുന്നു. മേല്പാലം പരിസരത്ത് വൈകുന്നേരമായാൽ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും വ്യാപകമാണെന്ന് വാർഡ് കൗൺസിലർ റഫീഖ് മരക്കാർ പറഞ്ഞു.