ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ആലുവ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 600 കേന്ദ്രങ്ങളിൽ ധർണ നടത്തി. ചൂർണിക്കര കമ്പനിപ്പടിയിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം നിയോജകമണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ നിർവഹിച്ചു. പഞ്ചായത്ത് കൺവീനർ പി.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എ. അലിയാർ, കെ.എച്ച്. ഷംസുദ്ദീൻ, അബ്ദുൾ കരീം, അനിൽ തുടങ്ങിയവർ സംസാരിച്ചു. ആലുവ റെയിൽവേ സ്ക്വയറിൽ ജില്ലാ കമ്മിറ്റിഅംഗം വി. സലീം ഉദ്ഘാടനം ചെയ്തു. കീഴ്മാട് ചാലക്കലിൽ പരീത് കുമ്പശേരി ഉദ്ഘാടനം ചെയ്തു.
കടുങ്ങല്ലൂർ പെട്രോൾ പമ്പിന് മുമ്പിൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മനോജ് വാസു, ഗോപാലകൃഷ്ണൻ, സലാം, വിനോദ്, സുധാരൻ എന്നിവർ പങ്കെടുത്തു.